വീട്ടിലെത്തിയ അഭിഭാഷകയെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു
ലക്‌നൗ: അഭിഭാഷകയെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡിയിലെ പൊലീസ് കോണ്‍സ്റ്റബിളാണ് അഭിഭാഷകയെ പീഡിപ്പിച്ചത്. അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസിലെ രണ്ടുപേരും ഒരു സ്റ്റേഷന്‍ പരിധിയിലുള്ളവരാണ്. അഭിഭാഷക പൊലീസുകാരന്റെ വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്. ഇതിന് പിന്നാലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലിസുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്ത്രപ്രധാനമായ കേസ് ആയതിനാല്‍ അന്വേഷണം നടത്തിയ ശേഷം മാത്രമെ കേസിനെ […]