സംഘര്‍ഷത്തിനിടെ ദേശിയഗാനം ആലപിച്ച് പൊലീസ്, ഏറ്റുപാടി പ്രതിഷേധക്കാര്‍ വൈറലായി വീഡിയോ
ബംഗളൂരു: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ആളിക്കത്തുകയാണ്. പല സ്ഥലങ്ങളിലും സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് വെടിവെപ്പും, ടിയര്‍ ഗ്യാസും, ലാത്തി ചാര്‍ജുമെല്ലാം പ്രയോഗിച്ചു. ഇതിനിടെ വ്യത്യസ്തമായ രീതിയില്‍ സമരക്കാരെ നേരിടുന്ന പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച ശേഷം സമാധാന പരമായി പിരിഞ്ഞു പോവാന്‍ സമരക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ് മുതിര്‍ന്ന ബംഗളൂരു പൊലീസ് ഉദ്യോഗസ്ഥന്‍. പൗരത്വ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച പ്രതിഷേധക്കാര്‍ നിരോധന […]