Blog Post

Karanavars > News >

ഇനി ശുപാര്‍ശ നടക്കില്ല; പൊലീസ് മെഡലിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

തിരുവനന്തപുരം: പൊലീസുകാര്‍ക്ക് ലഭിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അംഗീകാരമായ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. മെഡല്‍ നേടണമെങ്കില്‍ അഞ്ച് വര്‍ഷം പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യണമെന്ന നിബന്ധന ഏര്‍പ്പെടുത്തി. ഉന്നതരുടെ പഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മെഡലുകള്‍ നേടുന്നത് പതിവായതോടെയാണ് നടപടി. മെഡല്‍ ലഭിക്കാന്‍ കുറഞ്ഞത് 10 വര്‍ഷം സര്‍വീസുണ്ടായിരിക്കണം. ഇതില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തത് പൊലീസ് സ്റ്റേഷനിലായിരിക്കണം. സിപിഒ മുതല്‍ എസ്‌ഐ വരെയുള്ളവര്‍ക്കാണ് ഈ നിബന്ധന. ഈ വിഭാഗത്തിലുള്ളവരാണ് പഴ്‌സനല്‍ സ്റ്റാഫിലുള്ളതും. ഇതുവരെ […]

Read More