ടെലഗ്രാം ആപ്പിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് പൊലീസ്
കൊച്ചി: സോഷ്യല്‍ മീഡിയയിലെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയിലെ വീഡിയോ ആപ്ലിക്കേഷനായ ‘ടെലഗ്രാം‘ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ ലോ സ്കൂളിലെ വിദ്യാര്‍ഥിയും കോഴിക്കോട് തിരുവമ്ബാടി സ്വദേശിനിയുമായ അഥീന സോളമന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജയിലാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം സത്യവാങ്‌മൂലം സമര്‍പ്പിച്ചത്. ഗുഗിള്‍ പ്ലേ സ്റ്റോറില്‍ 2.8 ദശലക്ഷം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണെന്നും ദിനംപ്രതി ആപ്ലിക്കേഷനുകളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ലോകത്ത് എവിടെ നിന്നും ഒരാള്‍ക്ക് പ്ലേ സ്റ്റോറില്‍ […]