മുഖ്യമന്ത്രി തലസ്ഥാനത്തെത്തി; ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് തലസ്ഥാനത്ത് തിരിച്ചെത്തി. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി വി.എസ്. ജോയ് സ്വീകരിച്ചു. ഭാര്യക്കും കുടുംബത്തിനുമൊപ്പം മന്ത്രിമാരായ കെ കെ ശൈലജ, ഇ പി ജയരാജന് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിരുന്നില്ല. മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുമെന്നാണ് വിവരം. ഉച്ചയ്ക്ക് 12ന് ആണ് രാജ്ഭവനിലെത്തി അദ്ദേഹം ഗവര്‍ണറെ കാണുക. […]