സമരം നടത്തുന്ന പി.ജി ഡോക്ടര്‍മാര്‍ ഹോസ്റ്റല്‍ ഒഴിയേണ്ട; ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം: സമരം നടത്തുന്ന പി.ജി.ഡോക്ടര്‍മാര്‍ തല്‍ക്കാലത്തേക്ക് ഹോസ്റ്റല്‍ ഒഴിയേണ്ട. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. സമരത്തിലുള്ള പി.ജി ഡോക്ടര്‍മാര്‍ ഹോസ്റ്റലില്‍ നിന്നും കാമ്ബസില്‍ നിന്നും വിട്ടുനില്‍ക്കണമെന്നായിരുന്നു വിവാദ ഉത്തരവ്. സമരത്തില്‍ പങ്കെടുക്കുന്ന പി.ജി ഡോക്ടര്‍മാര്‍ ഹോസ്റ്റല്‍ ഒഴിയണമെന്നും കാമ്ബസില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട്, തൃശൂര്‍, എറണാകുളം മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരാണ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കിയത്. ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് ഇനിയൊരു ഉത്തരവുണ്ടാകുംവരെ കാമ്ബസില്‍നിന്ന് മാറി നില്‍ക്കണമെന്നാവശ്യപ്പെടുന്ന […]