അധ്യാപികയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഗെയിന്‍ പി.എഫ് സംസ്ഥാന നോഡല്‍ ഓഫിസര്‍ അറസ്റ്റില്‍
കോട്ടയം: പ്രോവിഡന്‍റ് ഫണ്ടുമായി ബന്ധപ്പെട്ട അപാകത പരിഹരിച്ചതിന്‍റെ പ്രതിഫലമായി അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച ഗെയിന്‍ പി.എഫ് (ഗവണ്‍മെന്‍റ്– എയ്ഡഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) സംസ്ഥാന നോഡല്‍ ഓഫിസര്‍ അറസ്റ്റില്‍. കാസര്‍കോട് ജില്ല വിദ്യാഭ്യാസ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ടുകൂടിയായ കണ്ണൂര്‍ തളിക്കാവ് അശ്വതി അപ്പാര്‍ട്മെന്‍റ് വിസ്മയയില്‍ ആര്‍.വിനോയ് ചന്ദ്രനെയാണ് (42) കോട്ടയം വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കോട്ടയത്തെ എയ്ഡഡ് സ്കൂള്‍ അധ്യാപികയുടെ പരാതിയിലാണ് അറസ്റ്റ്. എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും പ്രോവിഡന്‍റ് ഫണ്ടിലെ പോരായ്മകളും സാങ്കേതിക പ്രശ്നങ്ങളും […]