പെട്രോള്‍ വില വീണ്ടും 78ലേക്ക് ; ഇന്നു കൂടിയത് 16 പൈസ
തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില എഴുപത്തിയെട്ടിലേക്ക്. ഇന്നു പതിനാറു പൈസ കൂടി ഉയര്‍ന്നതോടെ 77.79 രൂപയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ടു ദിവസം ഒഴികെ പത്തു ദിവസമായി നിത്യേന പെട്രോള്‍ വില വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഒരു രൂപയിലേറെയാണ് ഒരാഴ്ചകൊണ്ട് പെട്രോള്‍ വില ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ എഴുപത്തിയഞ്ചു രൂപയില്‍ താഴെയായിരുന്ന കൊച്ചിയിലെ വില ഇപ്പോള്‍ 76.43ല്‍ എത്തി. പെട്രോള്‍ വില ഈ മാസം […]