ഇന്ധനക്ഷാമം രൂക്ഷം; പമ്ബുകളില്‍ നീളന്‍ ക്യൂവും ബഹളവും; പട്ടാളത്തെ ഇറക്കി ശ്രീലങ്ക
കൊളംബോ: ശ്രീലങ്കയില് ഇന്ധനക്ഷാമം രൂക്ഷമായതോടെ പമ്ബുകളില്‍ നീളന്‍ ക്യൂവും വിവിധ ഭാഗങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണണായി.ഈ സാഹചര്യത്തില്‍ ശ്രീലങ്ക സൈന്യത്തെ രംഗത്തിറക്കി. പെട്രോള്‍ പമ്ബുകള്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സാമ്ബത്തിക പ്രതിസന്ധി ഉയര്‍ത്തുന്ന വെല്ലുവിളിയ്‌ക്കൊപ്പം ശ്രീലങ്കയില്‍ പെട്രോള്‍ ഡീസല്‍ വിലയും കുതിച്ചുയരുകയാണ്. നിരവധി പേര്‍ മണിക്കൂറോളമാണ് പമ്ബുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. പലയിടത്തും ജനങ്ങള്‍ അക്രമസക്തരായി ക്രമസമാധാന പ്രശ്‌നത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇന്ധനവിതരണം കാര്യക്ഷമമാക്കാനാണ് പട്ടാളത്തെ നിയോഗിച്ചിരിക്കുന്നതെന്ന് മന്ത്രി ജെമിനി ലോകുഗ പറഞ്ഞു. ആളുകള്‍ കാനുകൡ പെട്രോള്‍ […]