നയാര പെട്രോളിയം ഇന്ധനവില കുതിപ്പിൽ; കൊച്ചിയിൽ പെട്രോളിന് 118.91 രൂപയും ഡീസലിന് 105.44 രൂപയും
സ്വകാര്യ ഇന്ധന റീട്ടെയിൽ രംഗത്തെ പ്രമുഖരായ നയാര എനർജി രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കയറ്റവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ചൂണ്ടിക്കാണിച്ചാണ് കമ്പനി ഇന്ധന വിലയിൽ വലിയ വർധന വരുത്തിയത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് അഞ്ചുരൂപയും ഡീസലിന് മൂന്നുരൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വിലനിലവാരം അനുസരിച്ച് പെട്രോളിന് 118.91 രൂപയും ഡീസലിന് 105.44 രൂപയുമായി ഉയർന്നു. ആഗോളതലത്തിലുള്ള ഊർജ്ജ പ്രതിസന്ധിയും അസംസ്കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടവുമാണ് ഈ വിലക്കയറ്റത്തിലേക്ക് നയിച്ചതെന്ന് നയാര […]