ബി.ജെ.പിയിലെത്തിയ പന്തളം പ്രതാപന്റെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംശയ നിഴലില്‍
പന്തളം: പന്തളത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പി പാളയത്തില്‍ എത്തിയതില്‍ ഞെട്ടലോടെ സഹപ്രവര്‍ത്തകര്‍. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരെന്റ സഹോദരനും മുന്‍ കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. കെ. പ്രതാപന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായില്നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിെന്റ നേതൃത്വനിരയില്‍ ഉണ്ടായിരുന്ന പ്രതാപന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിെന്റ പന്തളം നഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്നു. മുന്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചുണ്ട്. കഴിഞ്ഞ തവണയും ഇക്കുറിയും നിയമസഭ […]