ടി.ഒ.സൂരജിനും സുമിത് ഗോയലിനും പാലാരിവട്ടം പാലം അഴിമതികേസിൽ ജാമ്യം
പൊതുമരാമത്ത് മുൻ സെക്രട്ടറി ടി. ഒ. സൂരജിന് പാലാരിവട്ടം പാലം അഴിമതിക്കേസില് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സൂരജ് അഴിമതിക്കേസില് നാലാം പ്രതിയാണ്. ഹൈക്കോടതി ന്നാം പ്രതി സുമിത് ഗോയലിനും എം. ടി തങ്കച്ചനും ജാമ്യം നൽകി. മൂവരുടെയും അഭിഭാഷകർ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. വിജിലൻസ് കസ്റ്റഡിയിൽ ആവശ്യത്തിന് സമയം ഇവരെ നൽകിയിരുന്നതിനാൽ കൂടുതൽ സമയം തടവിൽ വയ്ക്കേണ്ടതില്ലെന്നും അഭിഭാഷകർ വാദിച്ചു. പ്രതികള്‍ക്ക് ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന വിജിലൻസ് അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. […]