24 മണിക്കൂറിനുള്ളില്‍ വീണ്ടും കൊലപാതകം; പകച്ച് പാലക്കാട്
പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയവെ പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം.ആര്‍എസ്‌എസ് ശാരീരിക് ശിക്ഷക് പ്രമുഖ് എസ്‌കെ ശ്രീനിവാസനെയാണ് അജ്ഞാത സംഘം കടയില്‍ കയറി വെട്ടിക്കൊന്നത്. കൃത്യത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ കാറിലെത്തിയ സംഘമാണ് സുബൈറിനെ കൊന്നത് എങ്കില്‍, ഇന്ന് ബൈക്കിലെത്തിയവരാണ് ശ്രീനിവാസനെ വെട്ടിയത്. നഗരത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകള്‍ വില്‍ക്കുന്ന കടയില്‍ കയറിയായിരുന്നു ആക്രമണം. സംഭവം നടക്കുമ്ബോള്‍ പരിസരത്ത് അധികം ആളുകളുണ്ടായിരുന്നില്ല […]