കേരളത്തിന്റെ അഭിമാന താരമായ പി.ടി. ഉഷയുടെ 23 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോഡ് തമിഴ്‌നാടിന്റെ ധനലക്ഷ്‌മി തകര്‍ത്തു.
പഞ്ചാബിലെ പട്യാലയില്‍ നടക്കുന്ന 24-ാമത് ദേശീയ സീനിയര്‍ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിന്റെ 200 മീറ്റര്‍ ഹീറ്റ്‌സിലാണു ധനലക്ഷ്‌മി ഉഷയെ മറികടന്നത്. 23.26 സെക്കന്‍ഡിലാണ് ധനലക്ഷ്‌മി ഫിനിഷ് ചെയ്‌തത്. 1998 ല്‍ ചെന്നൈയില്‍ നടന്ന മീറ്റിലാണു പി.ടി. ഉഷ 23.30 സെക്കന്‍ഡിന്റെ മീറ്റ് റെക്കോഡിട്ടത്‌്. ധനലക്ഷ്‌മിക്കൊപ്പം ഹീറ്റ്‌സില്‍ മത്സരിച്ച രാജ്യാന്തര താരം അസമിന്റെ ഹിമാ ദാസ് 24.39 സെക്കന്‍ഡിലാണു ഫിനിഷ് ചെയ്‌തത്. 200 മീറ്ററിന്റെ ഫൈനല്‍ ഇന്നു നടക്കും. ഏറെനാളത്തെ ഇടവേളയ്‌ക്കു ശേഷം കളിക്കളത്തില്‍ ഇറങ്ങിയ സ്വപ്‌ന […]