കാരവാനില്‍ ടൂര്‍ പോകാം; പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്
തിരുവനന്തപുരം> സംസ്ഥാനത്ത് കാരവന്‍ ടൂറിസം (Caravan Tourism) പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ് . വിനോദ സഞ്ചാര മേഖല മികവുറ്റതാകുന്നതിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് പദ്ധതി പ്രഖ്യാപിച്ചത്. വിനോദ സഞ്ചാരികള്ക്ക് ഒരു ടൂറിസം കേന്ദ്രത്തില് ലഭിക്കുന്ന സൗകര്യങ്ങള് കാരവാനില്‍ ഒരുക്കും. രണ്ട് പേര്‍ക്കും നാല് പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങളാണ് തയ്യാറാകകുക. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവന് ടൂറിസം ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാരവന് വാഹനം, കാരവന് പാര്ക്ക് എന്നിങ്ങനെ രണ്ടു മേഖലകളായി […]