ഓക്‌സിജന്‍ ക്ഷാമം വരുമെന്ന് കേന്ദ്രത്തിന് ഒരു വര്‍ഷം മുന്‍പ് മുന്നറിയിപ്പ് കിട്ടി, ഒന്നല്ല രണ്ട് തവണ, എന്നിട്ടും ആരും കേട്ടില്ല! അന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കേരളം മാത്രം
ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയുമൊക്കെ കാഴ്ചകള്‍ ഹൃദയം തകര്‍ക്കും. പ്രാണവായു കിട്ടാതെ ജനങ്ങള്‍ പിടഞ്ഞുമരിക്കുന്നു. ഉറ്റവരുടെ ജീവന്‍ രക്ഷിക്കാനായി ഓക്‌സിജന്‍ തേടി അലയുന്നു. വിശപ്പ് സഹിക്കാതെ ആഹാര സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മദ്ധ്യപ്രദേശില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിക്കപ്പെടുന്നു… ഇങ്ങനെയൊരു ദുരവസ്ഥ നമ്മുടെ രാജ്യത്തുണ്ടാകാന്‍ എന്താണ് കാരണം? ആരാണ് ഇതിന് ഉത്തരവാദികള്‍? രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍, അതായത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരമൊക്കെ ആയിരുന്നപ്പോള്‍ തന്നെ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന […]