Blog Post

Karanavars > News >

തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു

തിരുവനന്തപുരം: കിളിമാനൂരില്‍ മദ്യപസംഘത്തിന്‍െറ ചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച്‌ ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു. തമിഴ്നാട് സ്വദേശി ചെല്ലമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. നിര്‍മാണത്തിലിരിക്കുന്ന പഞ്ചായത്ത് കെട്ടിടത്തില്‍ രണ്ടു ദിവസം മുമ്ബ്​ അക്രമികള്‍ കൂട്ടം ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഈ സമയം ചെല്ലമണി ഇവിടെയുണ്ടായിരുന്നു. ഇയാള്‍ മദ്യപിക്കുന്നവരുടെ ഫോട്ടോ എടുത്ത് കെട്ടിടം പണിയുന്ന കോണ്‍ട്രാക്ടര്‍ക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം. ചുടുകട്ട ഉപയോഗിച്ചാണ് അക്രമികള്‍ ചെല്ലമണിയെ കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. മൂന്ന് പേര്‍ കൂടി അക്രമത്തില്‍ […]

Read More