ഓസ്കറില് മിന്നി ജെസിക്കയും വില്‍ സ്മിത്തും; മികച്ച നടി ജെസിക്ക ചസ്റ്റൈന്‍, നടന് വില്‍ സ്മിത്ത്
ലോസ്ആഞ്ചലസ്: മികച്ച നടിയ്ക്കുള്ള ഓസ്കര് പുരസ്കാരം സ്വന്തമാക്കി ജെസിക്ക ചസ്റ്റൈന്‍. ദ ഐസ് ഓഫ് ടാമി ഫയേ എന്ന ചിത്രത്തിലെ പ്രകടനമാണ് ജെസിക്കയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. വില്‍ സ്മിത്താണ് മികച്ച നടന്. ‘കിംഗ് റിച്ചാര്‍ഡ്‘ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. അഞ്ച് പേരാണ് ഇത്തവണ മികച്ച നടനുള്ള ഓസ്കര് സ്വന്തമാക്കാന്‍ മത്സരരംഗത്തുണ്ടായിരുന്നത്. ഓസ്കര് പുരസ്കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാള്‍ഡോ മാര്‍കസ് […]