മാധ്യമപ്രവര്‍ത്തകക്കെതിരായ വിവാദ പരാമര്‍ശം; ക്ഷമ ചോദിച്ച് വിനായകന്
മാധ്യമപ്രവര്‍ത്തകക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് വിനായകന്. മാധ്യമപ്രവര്‍ത്തകക്ക് വിഷമം നേരിട്ടതില്‍ ഖേദിക്കുന്നെന്നും പരാമര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും വിനായകന് ഫേസ്ബുക്കില്‍ കുറിച്ചു. വിനായകന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം നമസ്കാരം , ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല് [ ഒട്ടും വ്യക്തിപരമായിരുന്നില്ല ] വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു . വിനായകന് . കഴിഞ്ഞ ദിവസം ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു […]