ഗവര്‍ണര്‍ നിയമസഭയിലെത്തി, നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു , ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം : ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പുതിയ വര്‍ഷത്തെ നിയമസഭാ നടപടികള്‍ക്ക് തുടക്കം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ സര്‍ക്കാരിനെ ഏതാനും മണിക്കൂര്‍ പ്രതിസന്ധിയിലാക്കിയിരുന്നുവെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ നിയമസഭയിലെത്തി. നിയമസഭയിലെത്തിയ ഗവര്‍ണറെ ഗോ ബാക്ക് വിളികളുമായിട്ടാണ് പ്രതിപക്ഷം നേരിട്ടത്. എന്നാല്‍ പ്രസംഗം ആരംഭിക്കുന്നതിന് മുന്‍പായി സമാധാനമായി ഇരിക്കാന്‍ ഗവര്‍ണര്‍ പ്രതിപക്ഷത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസംഗിക്കാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റതോടെ ഗവര്‍ണര്‍ ക്ഷുഭിതനാവുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം […]