Blog Post

Karanavars > News >

സോളാര്‍ അപകീര്‍ത്തി കേസ്: സ്റ്റേ വേണമെന്ന വി.എസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു

തിരുവനന്തപുരം: സോളാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി.എസ്.അച്യുതാനന്ദന്‍ നല്‍കണമെന്ന കോടതി ഉത്തരവ് സ്റ്റേ ചെയ്‌ത്‌ ജില്ലാ കോടതി. വി.എസ്.അച്യുതാനന്ദന്‍ പത്ത് ലക്ഷത്തി പതിനായിരം രൂപ നല്‍കണമെന്ന് ജനുവരി 22 നാണ് സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവിന് കോടതി ഉപാധികളോടെ സ്റ്റേ അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി പി.വി.ബാലകൃഷ്‌ണന്‍റെതാണ് ഉത്തരവ്. അപകീര്‍ത്തി കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ജില്ലാ കോടതിയില്‍ അപ്പീല്‍ […]

Read More

‘ഉമ്മന്‍ചാണ്ടിയെ അപമാനിച്ചു’; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഹൈക്കമാന്‍ഡിന് പരാതി

ഉമ്മന്‍ചാണ്ടിയെ അപമാനിച്ചെന്ന് കാട്ടി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ ഹൈക്കമാന്‍ഡിന് പരാതി. എ, ഐ ഗ്രൂപ്പുകളാണ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്. ഡിസിസി അധ്യക്ഷ പട്ടികക്കെതിരെ പ്രതികരിച്ച ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച്‌ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 18 വര്‍ഷം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിക്കാത്ത ആരും നേതൃത്വത്തിലേക്ക് വന്നിട്ടില്ലെന്നാണ് ഉണ്ണിത്താന്‍ വിമര്‍ശിച്ചത്. ഇരുവരും തീരുമാനിച്ചിരുന്ന മേഖലയിലേക്ക് വേറെ ആളുകള്‍ വന്നപ്പോഴുള്ള അസഹിഷ്ണുതയാണ് ഇപ്പോള്‍ കാണുന്നത്. എ കെ ആന്‍റണി കാണിച്ച മാന്യത ഇരുവരും കാണിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡ് പിന്തുണ കെപിസിസി നേതൃത്വത്തിന് […]

Read More

കെ. സുധാകരന്‍ ഡയറി ഉയര്‍ത്തി കാണിച്ചത് തെറ്റെന്ന് ഉമ്മന്‍ ചാണ്ടി

ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക താന്‍ നല്‍കിയെന്ന തരത്തില്‍ കെ. സുധാകരന്‍ ഡയറി ഉയര്‍ത്തി കാണിച്ചത് തെറ്റെന്ന് ഉമ്മന്‍ ചാണ്ടി. ചര്‍ച്ചയില്‍ പ്രാഥമികമായി വന്ന പേരുകള്‍ താന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ലിസ്റ്റായി കൊടുത്തിട്ടില്ല. മുന്‍കാലങ്ങളില്‍ തീരുമാനം എടുക്കുമ്ബോള്‍ എല്ലാവര്‍ക്കും സ്വീകാര്യമാകാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചര്‍ച്ച നടത്തി എന്നു സ്ഥാപിക്കാന്‍ ഡയറി ഉയര്‍ത്തിക്കാണിച്ചത് ശരിയോ എന്നത് ഓരോരുത്തരുടെയും സമീപനത്തെ ആശ്രയിച്ചിരിക്കുമെന്ന്, ചോദ്യത്തിനു മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചിലര്‍ക്ക് അതു ശരിയായിരിക്കും. തന്നെ സംബന്ധിച്ചിടത്തോളം അതു തെറ്റായ […]

Read More

ഐഎസ്‌ആര്‍ഒ ചാരക്കേസ്‌: ആദ്യം ചോദ്യം ചെയ്യേണ്ടത് ഉമ്മന്‍ ചാണ്ടിയെയും എ കെ ആന്റണിയെയും: പി സി ചാക്കോ

കൊച്ചി: ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കേണ്ടത് എ കെ ആന്റണിയെയും ഉമ്മന് ചാണ്ടിയെയും ചോദ്യം ചെയ്തുകൊണ്ടാകണമെന്ന് എന്സ.പി നേതാവ് പി സി ചാക്കോ. ഐഎസ്‌ആര്‌ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്‌ആര്‌ഒ ചാരക്കേസില് നിഷ്പക്ഷമായ ഒരു അന്വേഷണം നടക്കുകയാണെങ്കില് അത് രാഷ്ട്രീയ നേതൃത്വത്തില് നിന്ന് തന്നെ ആരംഭിക്കേണ്ടതാണ്. സിബിഐ ആദ്യം ചോദ്യം ചെയ്യേണ്ടത് എ.കെ ആന്റണിയെയും ഉമ്മന് ചാണ്ടിയെയുമാണ്. കോണ്ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായതും […]

Read More

ലതിക സുഭാഷുമായി ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷുമായി ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലതിക സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച്‌ ഒന്നും പറയാനില്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് ഏറ്റുമാനൂര്‍ മണ്ഡലം കേരള കോണ്‍ഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ട് ഇതു […]

Read More

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും; എ കെ ആന്റണി കേരളത്തിലേക്ക്

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന ചോദ്യം നില നില്‍ക്കേ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്റിന്റെ പച്ചക്കൊടി. സീറ്റ് വിഭജനം ഉള്‍പ്പെടെയുളള കാര്യത്തില്‍ ഹൈക്കമാന്റുമായി നടന്ന ചര്‍ച്ചയിലാണ് ഇരുവരേയും മത്സരിപ്പിക്കണമെന്ന നിര്‍ദേശത്തിന് അംഗീകാരമായിരിക്കുന്നത്. അധികാരം പിടിക്കുന്നത് ലക്ഷ്യമിട്ട് മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണിയും കേരളത്തിലെത്തും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെങ്കിലും തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഇക്കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ബിജെപിയ്ക്കും പിന്നിലായി പോയ […]

Read More