Blog Post

Karanavars > News >

കുതിച്ച്‌ ഉയര്‍ന്ന് വീണ്ടും സവാള വില

സംസ്ഥാനത്ത് സവാള വിലയില്‍ വീണ്ടും വര്‍ധനവ്. കോഴിക്കോട്ട് ഇന്ന് കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ വില. സവാള വരവ് ഗണ്യമായി  കുറഞ്ഞതാണ് കാരണം. മൂന്നുദിവസം കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു. വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയില്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാര്‍ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല കേരളത്തിലേക്ക് സവാളയെത്തിക്കുന്ന മഹാരാഷ്ട്ര മാര്‍ക്കറ്റിലെ വില കയറ്റത്തിന് ആനുപാതികമായി തന്നെയാണ് കേരളത്തിലെ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുന്നത്. സവാള […]

Read More

വിലയില്‍ സഡന്‍ ബ്രേക്ക്; മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് കുറഞ്ഞത് 40 രൂപ, വര്‍ധിക്കുന്ന ഉള്ളി വിലയില്‍ നേരിയ ആശ്വാസം

കൊച്ചി: ദിനംപ്രതി കുതിച്ചുയരുന്ന ഉള്ളി വിലയ്ക്ക് നേരിയ ആശ്വാസം. സഡന്‍ ബ്രേക്ക് കണക്കെ മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞു. വരും ദിവസങ്ങളിലും വില കുറയുമെന്ന കണക്കു കൂട്ടലിലാണ് വ്യാപാരികളും. ഇതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന പ്രതീക്ഷയും വ്യാപാരികള്‍ക്ക് ഉണ്ട്. ഇപ്പോള്‍ നൂറു രൂപയിലാണ് വ്യാപാരം നടക്കുന്നത്. പുനെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ പൊടുന്നനെ മാറ്റമുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് അറുപത് രൂപയിലെത്തുമെന്ന് കച്ചവടക്കാരും പറയുന്നു. കച്ചവടക്കാരെ മാത്രമല്ല, അനുബന്ധ വ്യവസായികളെയും വിലക്കയറ്റം നന്നായി […]

Read More

ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു

ശിവപുരി: മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു. സവാള വില കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് കൊള്ള നടന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്കാണ് സവാള കയറ്റി അയച്ചത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. നവംബര്‍ 11 നാസിക്കില്‍ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടി കഴിഞ്ഞ 22ന് ഗോരഖ്പുരിലേക്ക് എത്തേണ്ടതായിരുന്നു. ചരക്കുമായി വാഹനം എത്താത്തതിനെ തുടര്‍ന്ന് മൊത്തക്കച്ചവടക്കാരന്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സോന്‍ഭദ്ര […]

Read More

കുതിച്ച്‌ ഉയര്‍ന്ന് ഉള്ളി വില; കിലോ 150 രൂപ, സവാള 120 രൂപ

ചെന്നൈ: കുത്തനെ ഉയര്‍ന്ന് ഉള്ളി വില. മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ചെറിയ ഉള്ളിയ്ക്ക് 150 രൂപയാണ് വില. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ വില ഇരുന്നൂറു രൂപയോട് അടുത്തു. സവാളയ്ക്ക് മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ 100 രൂപയും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 120 രൂപയുമാണു ശരാശരി നിരക്ക്. ഒക്ടോബര്‍ അവസാനം 45 രൂപയായിരുന്നതാണ് ഒരു മാസം ആയപ്പോഴേയ്ക്കും ഇത്രയും കുതിച്ചുയര്‍ന്നത്.ഒരുമാസത്തിനിടെ വിലയില്‍ 150 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.വെളുത്തുള്ളിയുടെ വിലയും കിലോയ്ക്ക് 300 രൂപയ്ക്കടുത്ത് എത്തിയിട്ടുണ്ട്. സവാള വില കുത്തനെ ഉയര്‍ന്നതോടെ […]

Read More