Blog Post

Karanavars > News >

കേരളത്തില്‍ ഒമിക്രോണ്‍ നിരീക്ഷണം പാളി, മാര്‍ഗനിര്‍‌ദ്ദേശം ലംഘിച്ച്‌ രോഗി മാളിലും റസ്റ്റോറന്റിലും പോയതായി കണ്ടെത്തല്‍, എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോണ്‍ നിരീക്ഷണത്തില്‍ വന്‍ പാളിച്ചയെന്ന കണ്ടെത്തല്‍. കോംഗോയില്‍ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും പോയതിനാല്‍ ഇയാളുടെ സമ്ബര്‍ക്ക പട്ടിക അതി വിപുലമാണ്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്‌ കഠിനമായ ക്വാറന്റൈന്‍ വ്യവസ്ഥകളാണ് നിലവിലുള്ളത്. എന്നാല്‍ കോംഗോ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍പെടാത്തതിനാല്‍ ഇയാള്‍ക്ക് സ്വയം നിരീക്ഷണമായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് ലംഘിച്ച ഇയാള്‍ ഷോപ്പിംഗ് മാളികളിലും റസ്റ്റോറന്റുകളിലും കറങ്ങി നടന്നതാണ് […]

Read More

ഒമിക്രോണ്‍ വ്യാപനം അതിവേഗത്തില്‍; രോഗബാധ 77 രാജ്യങ്ങളില്‍; ജാഗ്രത വര്‍ധിപ്പിക്കണം; തയ്യാറെടുപ്പുകള്‍ ശക്തിപ്പെടുത്തണമെന്ന് ഡബ്ല്യുഎച്ച്‌ഒ

ന്യൂദല്‍ഹി: ലോകത്ത് ഒമിക്രോണ്‍ വ്യാപനം വളരെ വേഗത്തിലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ). കൊവിഡിന്റെ മറ്റ് വകഭേദത്തേക്കാളും വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നതെന്നും അതിനാല്‍ ലോക രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. നിലവില്‍ 77 രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗികമായി രോഗം സ്ഥിരീകരിക്കാത്ത രാജ്യങ്ങളില്‍ പോലും രോഗബാധയുണ്ടെന്നാണ് സംശയിക്കുന്നതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചു. രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണെങ്കിലും വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലെങ്കില്‍ ആരോഗ്യ സംവിധാനങ്ങളെ പോലും അട്ടിമറിക്കാനുള്ള […]

Read More

ഒമിക്രോണ്‍, കോവിഡ് വാക്സിന്‍റെ ഫലം കുറക്കുച്ചുവെന്ന് ലോകാരാഗ്യ സംഘടന

ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണെന്ന് ലോകാരോഗ്യ സംഘടന. ഇതുവരെയുള്ള ഒമിക്രോണ്‍ ബാധക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ കുറവാണ്. എന്നാല്‍ ഒമിക്രോണ്‍, കോവിഡ് വാക്സിന്‍റെ ഫലം കുറക്കുന്നുവെന്ന് ഇക്കാര്യം വിശകലനം ചെയ്ത വിദ്ഗധര്‍ ചൂണ്ടിക്കാട്ടി. നിലവിലെ ലഭ്യമായ ഡാറ്റ കണക്കിലെടുക്കുമ്ബോള്‍ ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി ഒമിക്രോണിനാണെന്നും ലോകാരാരോഗ്യ സംഘനടന വ്യക്തമാക്കുന്നു. ഇതാണ് വാക്സിന്‍ ഫലപ്രാപ്തി കുറച്ചത്. ഡിസംബര്‍ ഒമ്ബത് വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്‍റെ പ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുന്ന ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് […]

Read More

ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി ഒമിക്രോണ്‍; ഇന്ത്യയില്‍ 25 രോഗബാധിതര്‍

ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്​ഥിരീകരിച്ചു. ഡിസംബര്‍ നാലിന്​ ഒമിക്രോണ്‍ പോസിറ്റീവായ ദക്ഷിണാഫ്രിക്കയില്‍ നിന്ന്​ തിരിച്ചെത്തിയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത്​ ഒമിക്രോണ്‍ സ്​ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. സിംബാബ്​വെയില്‍നിന്ന്​ മടങ്ങിയെത്തിയയാള്‍ക്കാണ്​ ജാംനഗറില്‍ ഡിസംബര്‍ നാലിന്​ രോഗം സ്​ഥിരീകരിച്ചത്​. ജനിതക ശ്രേണീകരണത്തിലാണ്​ ഒമിക്രോണ്‍ വകഭേദമാണെന്ന്​ കണ്ടെത്തിയത്​. രണ്ടു ഡോസ്​ വാക്​സിനും ഇദ്ദേഹം സ്വീകരിച്ചിരുന്നു. രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 10 പേരെ നിരീക്ഷണത്തിലാക്കുകയും കോവിഡ്​ […]

Read More

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു, ഇതുവരെ സ്ഥിരീകരിച്ചത് 23 പേർക്ക്; കൂടുതൽ പരിശോധനാഫലങ്ങൾ ഇന്ന്‌

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധനാഫലം ഇന്ന് വരും. വിദേശത്ത് നിന്നെത്തി കൊവിഡ് പോസിറ്റീവായ രണ്ടുപേരുടെ ജനിതക ശ്രേണീകരണ പരിശോധനാഫലങ്ങളാണ് ഇന്ന് കേരളം കാത്തിരിക്കുന്നത്. കോഴിക്കോട് ചികിത്സയിൽ കഴിയുന്ന യു കെയിൽ നിന്നെത്തിയ ആരോഗ്യ പ്രവർത്തകന്റെയും, മഞ്ചേരി മെഡിക്കൽ കോളേജിലുള്ള ജർമ്മനിയിൽ നിന്ന് വന്ന തമിഴ്നാട് സ്വദേശിനിയുടേയും ഫലങ്ങളാണ് ഇന്ന് പുറത്തുവരിക. ആരോഗ്യപ്രവർത്തകന്റെ ബന്ധുവിന്റെയും, […]

Read More

എല്ലാ രാജ്യാന്തര യാത്രക്കാരെയും നിരീക്ഷിക്കണം, സമ്ബര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് 72 മണിക്കൂറിനകം പരിശോധന; ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രസര്‍ക്കാര്‍. പരിശോധന കൂട്ടണം, രാജ്യാന്തര യാത്രക്കാരെ നിരീക്ഷണം തുടങ്ങി വിവിധ നിര്‍ദേശങ്ങള്‍ അടങ്ങുന്ന കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അയച്ചു. ഇന്നലെയാണ് വിദേശത്ത് നിന്ന് കര്‍ണാടകയില്‍ എത്തിയ രണ്ടു പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ജാഗ്രത വര്‍ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്. പരിശോധന കൂട്ടി വ്യാപനം പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കത്തില്‍ ഉള്ളത്. നേരത്തെ […]

Read More

ഒമിക്രോണ്‍: ഇന്ത്യയിലേക്കെത്തുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഇന്നുമുതല്‍ കർശന നിയന്ത്രണങ്ങള്‍……

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍‘ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ യാത്രപുറപ്പെടുന്നതിന് 14 ദിവസം മുമ്പുവരെ നടത്തിയ സഞ്ചാരത്തിന്റെ ചരിത്രം വ്യക്തമാക്കണം. എയര്‍ സുവിധ പോര്‍ട്ടലില്‍ കയറി സ്വയം സാക്ഷ്യപത്രം നല്‍കുകയാണ് വേണ്ടത്. കൂടാതെ, ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി ഫലം […]

Read More