ഒമിക്രോണ്‍; യുപിയിലും രാത്രികാല കര്‍ഫ്യൂ; നാളെ മുതല്‍ പ്രാബല്യത്തില്‍
ലക്നൗ: രാജ്യത്ത് ഒമിക്രോണ്‍ (Omicron ) രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ (Night Curfew) പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ (UP Government). രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്‌ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മധ്യ പ്രദേശില്‍ (Madhya Pradesh) കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യുപിയിലും രാത്രികാല സഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ […]