എഐസിസി സെക്രട്ടറിമാരുടെ എണ്ണം ചുരുക്കണം; രാഹുല്‍ ഗാന്ധി ഭാരത യാത്ര നടത്തണം: ചെന്നിത്തല
ന്യൂഡല്‍ഹി: എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാഹുല്‍ ഗാന്ധി ഭാരത യാത്ര നടത്തണമെന്നും രമേശ് ചെന്നിത്തല. ചിന്തന്‍ ശിബിറിന് മുന്നോടിയായി ഡല്‍ഹിയില്‍ ചേര്‍ന്ന സംഘടനാകാര്യ സമിതിയുടെ യോഗത്തിലാണ് ചെന്നിത്തല നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം, ഓരോഘടകത്തിലും എത്ര ഭാരവാഹികള്‍ വേണമെന്ന് ഭരണഘടനയില്‍ നിശ്ചയിക്കണം, ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന പിസിസികള്‍ക്ക് നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളും ചെന്നിത്തല മുന്നോട്ടുവച്ചു. മുകുള്‍ വാസ്നിക്കിന്റെ അധ്യക്ഷതയിലുള്ള സംഘടനാകാര്യ സമിതിയില്‍ കേരളത്തില്‍ നിന്നും […]