Blog Post

Karanavars > News >

കൊവിഡ്  വ്യാപനം  രൂക്ഷമാകുന്ന  സാഹചര്യത്തിൽ  കോളേജുകൾ  അടയ്ക്കണം,  പരീക്ഷകൾ  മാറ്റണം;  ആവശ്യവുമായി  എൻഎസ്എസ്

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന് കാരണം സർക്കാരിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കോളേജുകൾ ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റാനോ കോളേജുകൾ അടയ്ക്കാനോ തയ്യാറാകുന്നില്ല. അതിനിടെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനും അനുമതി നൽകിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും എൻഎസ്എസ് അറിയിച്ചു. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൂട്ടമായി കൊവിഡ് ബാധിക്കുന്നതിനാൽ കോളേജുകൾ അടച്ചിടണമെന്നും കൊവിഡ് നിയന്ത്രണ വിധേയമാകുന്നതുവരെ പരീക്ഷകൾ മാറ്റി വയ്ക്കണം, കോളേജ് അടച്ചിടണം, ക്ലാസുകൾ ഓൺലൈനായി നടത്തണം എന്നീ ആവശ്യങ്ങളും […]

Read More

എന്‍.എസ്.എസിന്റെ വിരട്ടല്‍ ഫലം കണ്ടു; മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഒടുവില്‍ സര്‍ക്കാര്‍ മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രസിദ്ധീകരിക്കാത്തതിനെതിരേ ചീഫ് സെക്രട്ടറിക്കെതിരെ എന്‍.എസ്.എസ് കോടതിയലക്ഷ്യത്തിന് നോട്ടിസ് അയച്ചിരുന്നു. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനായിരുന്നു നോട്ടിസ് അയച്ചത്. പട്ടിക പ്രസിദ്ധീകരിച്ചില്ലെങ്കില്‍ സാമ്ബത്തിക സംവരണം നടപ്പാക്കാനാവില്ലെന്ന് എന്‍.എസ്.എസ് ചൂണ്ടിക്കാട്ടിയിരുന്നു. മുന്നാക്ക സമുദായ പട്ടിക ഒരു മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നിര്‍ദ്ദേശം പാലിച്ചില്ലെന്ന് ഉയര്‍ത്തിക്കാട്ടിയായിരുന്നു നോട്ടിസ് അയച്ചിരുന്നത്. അതേ സമയം എന്‍.എസ്.എസ് നോട്ടിസയച്ചതിനെതുടര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ […]

Read More

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി എന്‍എസ്എസ്

മുഖ്യമന്ത്രി പിണറായി വിജയൻറെ ഭീഷണിയുടെ സ്വരം എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി. മുഖ്യമന്ത്രിയുടെ കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവര്‍ അസാധുവാകുമെന്നുള്ള പ്രസ്താവന ദുരുദ്ദേശപരമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രി എന്‍എസ്എസിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കില്‍ തികഞ്ഞ അവഗണനയോടുകൂടി തള്ളിക്കളയുന്നു എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. ‘ഞങ്ങള്‍ മാത്രമാണ് നവോത്ഥാനത്തിന്‍റെ പ്രവാചകര്‍, ഞങ്ങള്‍ പറയുന്ന വഴിയേ വന്നോണം, അല്ലാത്തവരെയൊക്കെ അപ്രസക്തമാക്കും’ എന്ന ഭീഷണിയുടെ സ്വരം അതിന്‍റെ പിന്നില്‍ ഇല്ലേ എന്ന് സംശയിക്കുന്നു. സര്‍ക്കാര് ശബരിമല […]

Read More