ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഉയര്‍ത്തി നൊവാക്ക് ജോക്കോവിച്ച്; ഒപ്പം അപൂര്‍വ റെക്കോര്‍ഡും
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം നൊവാക് ജോക്കോവിച്ചിന്. ഞായറാഴ്ച്ച നടന്ന ഫൈനലില്‍ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് ജോക്കോവിച്ച് 19ാം ഗ്രാന്റ് സ്ലാം കിരീടം സ്വന്തമാക്കിയത്. സ്കോര്‍ 6-7 (6), 2-6, 6-3, 6-2, 6-4. അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടപ്പെട്ട ശേഷം തുടരെ മൂന്ന് സെറ്റുകള്‍ നേടിയാണ് ജോക്കോവിച്ച് കിരീടമുയര്‍ത്തിയത്. ഇതോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ നാല് ഗ്രാന്‍ഡ്സ്ലാമും രണ്ടു തവണ വീതം നേടുന്ന ആദ്യ താരമെന്ന […]