‘പി.വി.അന്‍വറിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്?’ സര്‍ക്കാരിനോട് കോടതി
കൊച്ചി: ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന് പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ മൂന്നു വര്‍ഷമായി കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി.വി.അന്‍വറിനെതിരെ കേസെടുക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് നടപ്പാക്കാത്തതില്‍ ഒരാഴ്‌ചക്കകം വിശദീകരണം നല്‍കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കും കോഴിക്കോട് കലക്‌ടര്‍ക്കും ജസ്റ്റിസ് അനില്‍ നരേന്ദ്രന്‍ നിര്‍ദേശം നല്‍കി. പി.വി.അന്‍വറിന് പ്രത്യേക ദൂതന്‍വഴി നോട്ടീസ് നല്‍കാനും ഉത്തരവിട്ടു. ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവാകാശ […]