കേരള പൊലീസില്‍ ഇനി വനിതാ പൊലീസ് ഇല്ല, പൊലീസ് മാത്രം
തിരുവനന്തപുരം: കേരള പൊലീസില്‍ ഇനി എല്ലാവരും പൊലീസുകാര്‍ മാത്രം. വനിതാ പൊലീസ് എന്ന് ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ ചേര്‍ക്കുന്ന രീതി ഇനിയുണ്ടാവില്ല. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് വിഭാഗങ്ങളാണ് ഇപ്പോള്‍ വനിതാ പൊലീസില്‍ ഉള്ളത്. 1995ന് മുന്‍പ് സേനയില്‍ എത്തിയവരും, അതിന് ശേഷമെത്തിയവരും. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ എസ്‌ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് വനിതാ പൊലീസുകാരെ മുന്‍പ് അഭിസംബോധന ചെയ്തിരുന്നത്. എന്നാല്‍, […]