‘രാഷ്ട്രീയപ്രവര്‍ത്തകനല്ല, രാഷ്ട്രസേവകന്‍ മാത്രം’; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല -ഇ. ശ്രീധരന്‍
മലപ്പുറം: താന്‍ രാഷ്ട്രീയപ്രവര്‍ത്തകനല്ലെന്നും രാഷ്ട്രസേവകന്‍ മാത്രമാണെന്നും ഇ. ശ്രീധരന്‍. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പരാജയത്തില്‍ നിരാശയില്ല. പലതും പഠിക്കാനായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായാണ് ഇ. ശ്രീധരന്‍ മത്സരിച്ചത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു ശ്രീധരന്‍. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസം ഇ. ശ്രീധരന്‍ പങ്കുവെച്ചിരുന്നു. ബി.ജെ.പി കേരളത്തില്‍ അധികാരത്തിലേറുമെന്നും അദ്ദേഹം വിലയിരുത്തിയിരുന്നു. എന്നാല്‍, 3840 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബിലാണ് ശ്രീധരനെ […]