നാളെ നാട്ടിലേക്ക്,മക്കള്‍ക്ക് മിഠായി വാങ്ങാന്‍ പോലും കാശില്ല…
കാസര്‍കോട് സ്വദേശിയായ യുവാവ് നാട്ടില്‍ പോകുന്നതിന്റെ തലേദിവസം കൈയില്‍ മക്കള്‍ക്ക് മിഠായി വാങ്ങാന്‍പോലും കാശില്ലാതെ സങ്കടപ്പെട്ടപ്പോള്‍ സാമൂഹികപ്രവര്‍ത്തകര്‍ തുണയായി. പണമില്ലാത്തതിനാല്‍ മകളുടെ ശസ്ത്രക്രിയ നീളുന്നതിലുള്ള പ്രയാസവും യുവാവിനെ അലട്ടുന്നുണ്ടായിരുന്നു. ഒടുവില്‍ തൻ്റെ മാനസികസംഘര്‍ഷം യുവാവ് സുഹൃത്തായ മനോജ് മയ്യന്നൂരിനെ ഫോണിലൂടെ അറിയിച്ചു. മനോജ് സാമൂഹിക പ്രവര്ത്തകന് ഷിജു തിരുവനന്തപുരത്തെ ബന്ധപ്പെടുകയും അദ്ദേഹം യുവാവിനെ തേടിപ്പിടിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയുമായിരുന്നു. ഭക്ഷണം കഴിക്കാന്‍പോലും കാശില്ലാതിരുന്ന അവസ്ഥയിലായിരുന്നു യുവാവ്. തുടര്‍ന്ന് യുവാവിന്റെ മകള്‍ക്കുള്ള ചികിത്സയുടെ കാര്യത്തിനും മനോജും ഷിജുവും മുന്നിട്ടിറങ്ങി. വേറെ ചിലരും […]