Blog Post

Karanavars > News >

കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് കര്‍ണാടകയില്‍ ഇനി ആര്‍ടിപിസിആര്‍ ഫലം വേണ്ട

കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല. അതേസമയം, വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്. ആര്‍ടിപിസിആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്ക് അനിവാര്യമാണെന്നും പറയുന്നു. ‘നിലവിലെ കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത്, കേരളം, ഗോവ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടി–പിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വയ്ക്കുന്നത് […]

Read More