കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ തീരുമാനമില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില കേന്ദ്രങ്ങള്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ തീരുമാനമില്ലെന്ന് മന്ത്രി കെ.കെ ശൈലജയും വ്യക്തമാക്കി. മുല്ലപ്പള്ളി ആഭ്യന്തരസഹമന്ത്രിയായിരുന്നപ്പോള്‍ നിര്‍ദേശം വന്നിരുന്നു. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ഫയലില്‍ തീരുമാനം എടുത്തിട്ടില്ല. മതപരമായ വിവേചനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള തടങ്കല്‍പ്പാളയങ്ങള്‍ കേരളത്തിലും വരുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രിമാര്‍. പതിനാറുലക്ഷത്തി അന്‍പതിനായിരം […]