റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതിയില്ല
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്ന പശ്ചിമബംഗാള്‍ സര്‍ക്കാരിനും, ബിജെപി സഖ്യം വിട്ടു കോണ്‍ഗ്രസിന്റെ കൈപിടിച്ചു ശിവസേന സര്‍ക്കാര്‍ രൂപീകരിച്ച മഹാരാഷ്ട്രയ്ക്കും പിന്നാലെ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിനും റിപ്പബ്ലിക് ദിന പരേഡില്‍ അവസരം നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കാനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്രം നിരാകരിച്ചു. മൂന്ന് തവണ വിദഗ്ധരുടെ സമിതി പരിശോധിച്ച ശേഷമാണ് കേരളത്തിന്റെ അപേക്ഷ തള്ളിയത്. പശ്ചിമബംഗാളിന്റെയും മഹാരാഷ്ട്രയുടെയും കാര്യത്തിലും കേന്ദ്രം ഇതേ നിലപാടാണ് സ്വീകരിച്ചത്. അപേക്ഷ കേന്ദ്രപ്രതിരോധ മന്ത്രാലയമാണ് […]