മികച്ച ആരോഗ്യ പ്രകടനമുളള സംസ്ഥാനം കേരളം; മോശം ഉത്തര്‍പ്രദേശ്
ഡല്‍ഹി: സംസ്ഥാനങ്ങളുടെ മൊത്തത്തില്‍ ഉള്ള ആരോഗ്യ പ്രകടനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിലാണ് സംസ്ഥാനം ഒന്നാം സ്ഥാനത്ത് എത്തിയത്. ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന സംസ്ഥാനം. നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന സൂചികയാണ് ഇത്. 2019 – 20 വര്‍ഷത്തെ ദേശീയ ആരോഗ്യ സൂചിക ആണ് നീതി ആയോഗ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നീതി ആയോഗിന്റെ […]