നിത്യാനന്ദ രാജ്യം വിട്ടു!!!
ദില്ലി: കുട്ടികളെ തട്ടികൊണ്ടുപോകല്‍ അടക്കം നിരവദി കേസുകള്‍ നേരിടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോയതിനും അന്യായമായി തടങ്കലിലാക്കി വിശ്വാസികളില്‍ നിന്ന് പണം പിരിച്ചതിനും നിത്യാനന്ദയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റിലാകും എന്ന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു വിവാദ ആള്‍ദൈവം മുങ്ങിയത്. ഗുജറാത്തിലെ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിന് ശേഷം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കുകായിരുന്നു പോലീസ്. സ്വാധി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി എന്നിവരെയാണ് ആശ്രമത്തില്‍ നിന്ന് […]