ഞാന്‍ അധികം ഉള്ളി കഴിക്കാറില്ല ; ഉള്ളി വിലക്കയറ്റത്തില്‍ മന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണമിങ്ങനെ
രാജ്യത്തെ ഉള്ളിവില വര്‍ദ്ധിക്കുന്നതില്‍ മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തി. താന്‍ അധികം ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ട് തന്നെ വില വര്‍ദ്ധനവില്‍ പ്രശ്‌നമില്ലെന്നുമായിരുന്നു ഉള്ളി വില വര്‍ദ്ധനവിനെ കുറിച്ചുള്ള ചേദ്യത്തിന് മന്ത്രി പ്രതികരിച്ചത്. ബുധനാഴ്ച പാര്‍ലമെന്റിലായിരുന്നു നിര്‍മ്മല സീതാരാമന്‍ വിശദീകരണം നല്‍കിയത്. ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല, അതിനാല്‍ ഉള്ളിയ്ക്ക് പ്രാധാന്യം കൊടുക്കാത്ത കുടുംബത്തില്‍ നിന്നാണ് എന്റെ വരവ്, മന്ത്രി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശനത്തെ ചിരിയോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്. ഉള്ളി അധികം കഴിക്കുന്നത് നല്ലതല്ലെന്ന് പറഞ്ഞ് ഒരു […]