നിര്‍ഭയ കൂട്ടബലാത്സംഗ കേസിന് ഇന്ന് ഏഴ് വയസ്; മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് അമ്മ ആശാ ദേവി
രാജ്യത്തെ നാണക്കേടിലാഴ്ത്തിയ ദല്‍ഹി കൂട്ടബലാത്സംഗം നടന്നിട്ട് ഇന്ന് ഏഴ് വയസ്. എന്നാല്‍ കേസിലെ പ്രതികള്‍ ഇന്നും വധശിക്ഷ കാത്ത് തടവറയ്ക്ക് കഴിയുകാണ്. ഇവരുടെ വധശിക്ഷാ നടപടികള്‍ അവസാന ഘട്ടത്തിലാണ്. രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വിചാരണ കാലയളവില്‍ രാംസിങ് ആത്മഹത്യ ചെയ്തിരുന്നു. 2015-ല്‍ പ്രായ പൂര്‍ത്തിയാകാത്ത പ്രതി മോചിതനായി. പ്രതികളില്‍ ഒരാളായ അക്ഷയ് ഠാക്കൂര്‍ വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി അടുത്ത ദിവസം സുപ്രീം […]