നിര്‍ഭയ കേസ്: വധശിക്ഷ മാര്‍ച്ച് മൂന്നിന്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊല ചെയ്ത കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന്. രാവിലെ ആറ് മണിക്കാണ് നാല് പ്രതികളുടേയും ശിക്ഷ നടപ്പാക്കുക. പട്യാല ഹൗസ് കോടതി കേസില്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ മാതാവ് പ്രതികരിച്ചു. ഫെബ്രുവരി ഒന്നിന് കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മയുടെ ദയാഹരജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു. മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നീ നാല് പ്രതികളുടെയും വധശിക്ഷ […]