23 പ്രാവശ്യം ജയില്‍ നിയമങ്ങള്‍ തെറ്റിച്ചു, 1.37 ലക്ഷം ജോലി ചെയ്തുണ്ടാക്കി: നിര്‍ഭയ കേസ് പ്രതികളുടെ ഏഴ് വര്‍ഷക്കാല ജീവിതം ഇങ്ങനെ
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഏഴു വര്‍ഷത്തിനിടെ ജോലി ചെയ്ത് സമ്ബാദിച്ചത് 1.37 ലക്ഷം രൂപ . ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അക്ഷയ് കുമാര്‍ സിംഗ് (31), പവന് ഗുപ്ത (25), മുകേഷ് സിംഗ് (32), വിനയ് ശര്‍മ (26) എന്നിവരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ജയിലില്‍ ജോലി ചെയ്ത് അക്ഷയ് 69,000 രൂപയും പവന് 29,000 രൂപയും […]