നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റും
ന്യൂഡെല്‍ഹി: ( 05.03.2020) നിയമ തടസങ്ങളെല്ലാം മാറി, നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റും. രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡെല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. ഇതു നാലാം തവണയാണ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറണ്ട്. ബുധനാഴ്ച കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും തള്ളിയിരുന്നു. ഇതോടെ നിയമതടസങ്ങളെല്ലാം മാറി. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഡെല്‍ഹി പട്യാല ഹൗസ് […]