ഇന്ത്യ വിട്ട 3 തട്ടിപ്പുകാരുടെ 18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ബാങ്കുകള്‍ക്കും കേന്ദ്രത്തിനും കൈമാറി
ദില്ലി: രാജ്യത്ത് ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയ മുങ്ങിയ ബിസിനസുകാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുമായി ബന്ധപ്പെട്ട കേസുകളില്‍ ബാങ്കുകള്‍ക്ക് സംഭവിച്ച മൊത്തം നഷ്ടത്തിന്റെ 80% വരുന്ന 18,170 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഇതില്‍ പകുതിയോളം തുക തട്ടിപ്പിനിരയായ ബാങ്കുകളിലേക്കും കേന്ദ്രസര്‍ക്കാരിലേക്കും കൈമാറിയെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. കണ്ടെടുത്ത ആസ്തിയില്‍ നിന്ന് 9,371.17 കോടി രൂപയാണ് ബാങ്കുകളിലേക്കും കേന്ദ്ര സര്‍ക്കാരിലേക്കും കൈമാറിയിരിക്കുന്നത്. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ […]