നിപ: ആശ്വാസം! സമ്ബര്‍ക്കപ്പട്ടികയിലെ 20 പേരുടെ ഫലം നെഗറ്റീവ്
കോഴിക്കോട്: നിപയില്‍ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരില്‍ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. […]