രാത്രികളെയും ആഘോഷമാക്കാം; 24 മണിക്കൂറും സജീവമാകാന്‍ നഗരങ്ങള്‍, ആദ്യം തലസ്ഥാനം
തിരുവനന്തപുരം: 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു. നിരത്തുകളും കച്ചവടസ്ഥാപനങ്ങളും നഗരസഭ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ ടൂറിസം, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം നഗരസഭ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും. മറ്റ് പ്രധാന നഗരങ്ങളിലും ഈ പദ്ധതി 2020 ഏപ്രിലില്‍ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട നഗരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. […]