എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്.ബി.ഐ
എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്.ബി.ഐ അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്.ബി.ഐ എ.ടി.എമ്മുകളില്‍ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നു. 2020 ജനുവരി ഒന്നു മുതല്‍ രാജ്യത്തൊട്ടാകെയുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മുകളില്‍ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടു മുതല്‍ രാവിലെ എട്ടു വരെയാണ് ഒ.ടി.പി അടിസ്ഥാനത്തില്‍ പണം പിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബറില്‍ ഒ.ടി.പി ലഭിക്കും. പണം പിന്‍വലിക്കാന്‍ ഇത് ഉപയോഗിക്കണം. നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ […]