പ്രിയങ്ക നേമത്ത് എത്താത്തില്‍ പ്രതിഷേധവുമായി കെ. മുരളീധരന്; നേരിട്ട് കണ്ട് അതൃപ്തിയറിയിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തില്‍ പ്രതിഷേധമറിയിച്ച് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരന്. പ്രിയങ്കയെ നേരിട്ട് കണ്ട് അതൃപ്തിയറിയിച്ച മുരളീധരന്, നേമം മണ്ഡലത്തില്‍ എത്തിയില്ലെങ്കില്‍ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്കി. ചൊവ്വാഴ്ച നേമത്ത് പ്രിയങ്കയുടെ റോഡ് ഷോ നടന്നിരുന്നില്ല. തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയില്‍ നേമത്തെ സ്ഥാനാര്‍ഥി മുരളീധരനും വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും എന്നതായിരുന്നു തീരുമാനം. എന്നാല്‍ സമയക്കുറവ് മൂലം […]