“കുമ്മനം പിന്‍ഗാമി എന്ന് പറയില്ല, പിണറായി ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കുന്നു’: ഒ. രാജഗോപാല്‍
തിരുവനന്തപുരം: നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് തന്റെ പിന്‍ഗാമിയാണെന്ന് പറയാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ. രാജഗോപാല്‍. കുമ്മനത്തിന് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ സമാഹരിക്കാനാകുമോ എന്നറിയില്ല. എന്നാല്‍ അദ്ദേഹം ജനപിന്തുണയുള്ള നേതാവാണെന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ രാജഗോപാല്‍ പറഞ്ഞു. ഇത്തവണ നേമത്തുനിന്ന് മാറിയത് സ്വന്തം തീരുമാന പ്രകാരമാണ്. പാര്‍ട്ടിയുടെ പേരും ചിഹ്നവും ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും രാജഗോപാല്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വി. ശിവന്‍കുട്ടിയെ തോല്‍പ്പിച്ചതിന്റെ അമര്‍ഷം അദ്ദേഹത്തിന് […]