നെഹ്‌റു കുടുംബത്തിന് ഇനി മുതൽ എസ്പിജി സുരക്ഷ ഇല്ല
കേന്ദ്ര സർക്കാർ നെഹ്റു കുടുംബത്തിനു നൽകിവന്നിരുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) സുരക്ഷ പിൻവലിച്ച്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയാണു പിൻവലിച്ചത്. ഇവർക്ക് ഇനി മുതൽ സെഡ് പ്ലസ് സുരക്ഷയായിരിക്കും ഉണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അല്ലാെത എസ്പിജി സുരക്ഷ നല്‍കിയിരുന്നത് നെഹ്‌റു കുടുംബത്തിനു മാത്രമാണ്. അടുത്തിടെ നടന്ന സുരക്ഷാ അവലോകനത്തിനു ശേഷമാണ് സർക്കാരിന്റെ തീരുമാനം. എസ്പിജി സുരക്ഷ ഒഴിവാക്കുന്ന കാര്യം നെഹ്റു കുടുംബത്തിനെ അറിയിച്ചിട്ടില്ലെന്നാണ് സൂചന. […]