Blog Post

Karanavars > News >

 മദ്യലഹരിയിൽ സുഹൈൽ കാർ പറപ്പിച്ചത് 120 വേഗതയിൽ: നെടുമ്പാശേരി അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

നെടുമ്പാശേരി അത്താണി വിഐപി റോഡിൽ മൂന്ന് നിരപരാധികളുടെ ജീവനെടുത്ത ക്രൂരമായ വാഹനാപകടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതിയായ 19-കാരൻ സുഹൈൽ സജീവ് മദ്യലഹരിയിൽ മണിക്കൂറിൽ 120 കിലോമീറ്ററിലേറെ വേഗതയിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര കാർ പറപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇന്നലെ പുലർച്ചെ 1.45-ഓടെയാണ് കൊച്ചിയെയും നാടിനെയും ഒരുപോലെ നടുക്കിയ ദുരന്തം സംഭവിച്ചത്. പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാർത്ഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് അമിതവേഗതയിലെത്തിയ കാർ പിന്നിൽ നിന്ന് ഇടിച്ചു കയറുകയായിരുന്നു. […]

Read More

നെ​ടു​മ്ബാ​ശേ​രി​യി​ല്‍ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു; അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്ത്‌

നെടുമ്ബാശ്ശേരി അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്ത്‌. മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് നിഗമനം. നാട്ടുകാര്‍ നോക്കി നില്‍ക്കെ കാറിലെത്തിയ മൂന്നംഗ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെടുമ്ബാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയിയാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. റോഡരികില്‍ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. തലയിലും മുഖത്തും തുടരെ വെട്ടിയ പ്രതികള്‍ ബിനോയിയുടെ മുഖം വികൃതമാക്കി. ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് എറണാകുളം റൂറല്‍ എസ്.പി കെ.കാര്‍ത്തിക് […]

Read More