കെ.എസ്.ആര്.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല; കടകള്‍ അടഞ്ഞ് കിടക്കും; 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകും
തിരുവനന്തപുരം: ചൊവ്വാഴ്ച അര്‍ദ്ധരാത്രി തുടങ്ങുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകും. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണി മുതല്‍ ബുധനാഴ്ച രാത്രി 12 വരെ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ സംഘടിത, അസംഘടിത, പരമ്ബരാഗത മേഖലയിലെ തൊഴിലാളികള്‍ പങ്കെടുക്കും.സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല. കെ.എസ്.ആര്.ടി.സി ബസുകള്‍ ഓടില്ലെന്നും വ്യാപാരികള്‍ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സിഐ.ടി.യു അവകാശപ്പെട്ടു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക്. ബി.എം.എസ്. ഒഴികെ പത്ത് […]